കല്പറ്റ: വ്യക്തിത്വ വികസന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ സി ഇ ഒ ഡോ ഹാരിഷ്. വിദ്യാര്‍ത്ഥികളുടെ വൈജ്ജാനികവും വൈകാരികവും പെരുമാറ്റപരവുമായ മാനങ്ങളെ സ്വാധീനിക്കുന്ന വിദ്യാഭ്യാസത്തിലാണ് സ്‌കൂളുകള്‍ ശ്രദ്ധ നല്‍കേണ്ടതെന്നു അദ്ദേഹം പറഞ്ഞു. എം സി എഫ് പബ്ലിക് സ്‌കൂള്‍ കെ ജി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി വ്യക്തിത്വ വികസനം വിദ്യാര്‍ഥികളില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, പ്രിന്‍സിപ്പല്‍ നീതു ജെ ജെ, ഹെഡ്മിസ്ട്രസ് സുനിത ശ്രീനിവാസ്, മുന്‍ പ്രിന്‍സിപ്പല്‍ എം മുഹമ്മദ് മാസ്റ്റര്‍, സൈദലവി സ്വലാഹി, മദര്‍ പി ടി എ പ്രസിഡന്റ് ഷഫീന എന്നിവര്‍ സംസാരിച്ചു.