വഴിയില്‍ വീണുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവതിയും കുഞ്ഞും മരിച്ചു

ചരമം Obit

ബംഗളൂരു: വഴിയില്‍ വീണ് കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകള്‍ സുവിക്സ്ലിയ (ഒമ്പത് മാസം) എന്നിവരാണ് റോഡില്‍ വീണ് കിടന്നിരുന്ന വൈദ്യുത കമ്പിയില്‍ ചവുട്ടിയപ്പോള്‍ ഷോക്കേറ്റ് മരിച്ചത്.

വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ രാവിലെ ആറ് മണിയ്ക്കാണ് അപകടം നടന്നത്. യുവതി തമിഴ്‌നാട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ബംഗളുരുവില്‍ അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ ഇരുട്ടായതിനാല്‍ റോഡില്‍ വീണ് കിടന്ന കമ്പി യുവതി കണ്ടിരുന്നില്ല. ഇതില്‍ ചവിട്ടിയതാണ് ഷോക്കേല്‍ക്കാന്‍ കാരണം.