അരീക്കോട് ചാലിയാര്‍ തീരം മാലിന്യ മുക്തമാക്കി എസ് ഒ എച്ച് എസ് എസ് എന്‍ സി സി കേഡറ്റുകള്‍

Malappuram

അരീക്കോട്: കടല്‍ത്തീരങ്ങളും ബീച്ചുകളും ജലാശയങ്ങളും മാലിന്യമുക്തമാക്കുന്നതിനായി ദേശീയതലത്തില്‍ നടക്കുന്ന പുനീത്ത് സാഗര്‍ അഭിയാന്റെ ഭാഗമായി 29 കേരള ബറ്റാലിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അരീക്കോട് ചാലിയാര്‍ ത്തീരം വൃത്തിയാക്കി. ബോധവല്‍ക്കരണ റാലിയും ക്ലാസ്സും സംഘടിപ്പിച്ചു.

പ്രധാനധ്യാപകന്‍ സി.പി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ എ.നൂറുദ്ദീന്‍ അധ്യക്ഷനായി,സ്റ്റാഫ് സെക്രട്ടറി സി.മുഹമ്മദ അസ്ലം, ഡോ: എന്‍.ലബീദ് എന്‍.സി.സി കേഡറ്റുകളായ കോര്‍പറല്‍ പി.സി മുനവ്വിറ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് നജ് വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു