വൈപ്പിന്‍: സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പള്ളുരുത്തി ചാനിപ്പറമ്പില്‍ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കല്‍ നികത്തില്‍ വീട്ടില്‍ കൃഷ്ണ (20) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ദമ്പതികള്‍ പെണ്‍കുട്ടിയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി. കുടുംബവുമായി വഴക്കിലായിരുന്നു പെണ്‍കുട്ടി. ഇത് മുതലെടുത്ത ദമ്പതികള്‍ പെണ്‍കുട്ടിയോട് നാടുവിട്ട് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഊട്ടിക്ക് പോകാമെന്നായിരുന്നു പെണ്‍കുട്ടിയോട് ഇവര്‍ പറയഞ്ഞത്. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞാണ് സ്വര്‍ണമാലയും മൊബൈല്‍ ഫോണും പെണ്‍കുട്ടിയില്‍ നിന്നും ഇവര്‍ കൈക്കലാക്കിയത്. നിരവധി കേസുകളില്‍ പ്രതിയാണ് അക്ഷയ് അപ്പു.