കണ്ണൂര്‍: സ്ഥിരമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശിയായ അനീഷ് അണിയറത്തല (40) ആണ് പൊലീസിന്റെ പിടിയിലായത്.
ഉളിക്കല്‍ ബ്രൈറ്റ് സ്റ്റൈല്‍ ബാര്‍ബര്‍ ഷോപ്പില്‍ ബാര്‍ബറായി തൊഴില്‍ ചെയ്യുന്ന ഇയാള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലീസ് നടപടി. പോസ്കോ കേസ് നടപടിയിലാണ് ഉളിക്കല്‍ പൊലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തത്.