സൗഹൃദ സാംസ്‌കാരിക വേദിയുടെ അറുപത്തി എട്ടാമത് പുസ്തക ചര്‍ച്ച നടത്തി

Wayanad

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ 68 മത് പുസ്തക ചര്‍ച്ച നടത്തി. ജോഷില്‍ രചിച്ച കാടിറക്കം എന്ന പുസ്തകം ഡോ. സനോജ് പി ബി അവതരിപ്പിച്ചു. വനാന്തരത്തിലെ ജീവിതാവസ്ഥകള്‍ സൂഷ്മതയോടെ നിരീക്ഷിക്കാനും എഴുത്തില്‍ പ്രതിഫലിപ്പിക്കാനും ഗ്രന്ഥകര്‍ത്താവ് ജോഷിലിന് ഈ നോവലിലൂടെ സാധിച്ചു എന്ന് ഡോ. സനോജ് അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ എഴുത്തുകാരന്‍ ജോഷില്‍ പങ്കെടുത്തു. വയനാടന്‍ ജനതയുടെ സാമൂഹിക സഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ് ഈ കൃതിയിലൂടെ താന്‍ നടത്തിയതെന്ന് ജോഷില്‍ പറഞ്ഞു. സി വി ജോയി മോഡറേറ്റര്‍ ആയിരുന്നു. സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും നിസി അഹമ്മദ് നന്ദിയും പറഞ്ഞു.

പി വി സിദ്ദിഖ്, പി കെ സത്താര്‍, കെ പി സുരേഷ്, ആരിഫ് തണലോട്ട്, കെ ഷമീര്‍, ഷിനോയ് ജേക്കബ്, വടക്കു വയല്‍ പത്മനാഭന്‍ മാസ്റ്റര്‍, വേണുഗോപാല്‍ മണല്‍വയല്‍, ശശി മൂപ്പുകുന്ന്, സുരേന്ദ്രന്‍ തോട്ടപ്പുര
തുടങ്ങിയവര്‍ സംസാരിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന 69 മത് പുസ്തക ചര്‍ച്ചയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച നെട്ടൂര്‍ മഠം ഷിനോയ് ജേക്കബ് അവതരിപ്പിക്കും.