ചെന്നൈ: പിതാവിന്റെ കൊലയാളിയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവ് വെട്ടിക്കൊന്നു. ചെന്നൈ മാധവാരത്താണ് സംഭവം. പി സതീഷ് കുമാര്‍ എന്ന യുവാവാണ് തന്റെ പിതാവ് പ്രഭാകരനെ കൊലപ്പെടുത്തിയ പ്രതി സെഴിയാനെ വെട്ടിക്കൊന്നത്.
പ്രഭാകരന്‍ കൊല്ലപ്പെടുമ്പോള്‍ സതീഷ് കുമാറിന് ഏഴ് വയസാണ് ഉണ്ടായിരുന്നത്. സതീഷ് കുമാര്‍ വളര്‍ന്ന് യുവാവായപ്പോള്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന സെഴിയാന്‍. പ്രഭാകരന്റെ സഹോദരനെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി സതീഷും നാല് കൂട്ടാളികളും ചേര്‍ന്ന് വടപെരുമ്പാക്കത്ത് വച്ചാണ് 52 കാരനായ സെഴിയാനെ വെട്ടിക്കൊലപ്പെടുത്തയത്.