സെബാസ്റ്റ്യന്‍ മരിച്ചത് കട്ടില്‍ നിന്ന് വീണല്ല; പിതാവിനെ അടിച്ചുകൊന്ന മകന്‍ സെബിന്‍ കസ്റ്റഡിയില്‍

Crime

ആലപ്പുഴ: സെബാസ്റ്റ്യന്റെ മരണം കട്ടിലില്‍ നിന്ന് വീണ് ഉണ്ടായതല്ലെന്നും മകന്‍ അടിച്ചു കൊന്നതാണെന്നും തെളിഞ്ഞു. ആലപ്പുഴ പുന്നപ്രയില്‍ ഈരേശേരില്‍ സെബാസ്റ്റ്യന്റേത് (65) കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു വാര്‍ത്ത വന്നത്. സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ സെബിന്‍ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു.

കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യന്‍ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സെബാസ്റ്റ്യന്‍ മരിച്ചത് വാക്കര്‍ കൊണ്ടുള്ള അടിയേറ്റാണെന്നും മകന്‍ സെബിനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മകന്‍ സെബിന്‍ ക്രിസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.