മകന്‍ മരിച്ചതിന്‍റെ മനോവിഷമത്തില്‍ മാതാവ് ജീവനൊടുക്കി

Alappuzha

ആലപ്പുഴ: മകന്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ മാതാവായ ഡോക്ടര്‍ തൂങ്ങിമരിച്ചു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മെഹറുന്നീസയാണ് ജീവനൊടുക്കിയത്. മെഹ്‌റുന്നിസയുടെ മകന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ ബെന്യാമിന്‍ ഇന്നലെ കാറപകടത്തില്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയത്.

മകന്‍ പോയതിനാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി സുഹൃത്ത് പറഞ്ഞു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയപ്പോഴാണ് മെഹറുന്നില്ല തൂങ്ങി മരിച്ചത്.