ആലപ്പുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ആലപ്പുഴ കളക്ടറേറ്റ് മുന്നിൽ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയണമെന്നും ലഹരിവസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിക്കണമെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം ജെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ താലൂക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എം എ ബിന്ദു മുഖ്യ പ്രസംഗം നടത്തി .യോഗത്തിൽ മദ്യവിരുദ്ധ ജനകയീയമുന്നണി സംസ്ഥാന ചെയർമാർ ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നോത്തിയോസിൻ്റെ ലഹരിവിരുദ്ധ സന്ദേശം പ്രതിഷേധ സംഗമത്തിൽ അവതരിപ്പിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ വൈസ് ചെയർമാർ എൻ.ആർ അജയകുമാർ അധ്യക്ഷതവഹിച്ചു. ഉമ്മച്ചൻ ചക്കുപുരക്കൽ, ജോസി പനക്കൽപുരക്കൽ,പി.വി സുരേഷ് ബാബു, സാബു അനിനിയാസ് സെലസ്റ്റി എം തൈപറമ്പിൽ, റ്റി.ആർ. രാജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. മജീഷ്യൻ ഉമ്മൻ. ജെ. നേതാരം തെരുവിൽ മാജിക് ഷോ നടത്തി. താലൂക്ക് സെക്രട്ടറി ഗായത്രി സ്വാമിനാഥൻ സ്വാഗതവും ജില്ലാ കൺവീനർPA ലോറൻസ് നന്ദിയും രേഖപ്പെടുത്തി