മന്നാനിയ കോളേജില്‍ ദേശീയ സെമിനാര്‍

Thiruvananthapuram

പാങ്ങോട്: മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുത്തലും ന്യുനപക്ഷ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ അടുത്ത മാസം 12 ന് നടക്കും.

അന്താരാഷ്ട്ര പ്രശസ്തനും നിയമജ്ഞനും ഇന്ത്യന്‍ ജുഡീഷ്യല്‍ അക്കാഡമി മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. ജി. മോഹന്‍ ഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കേരള സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറും, സോഷ്യല്‍ സയന്‍സ് വിഭാഗം ഡീനുമായ പ്രൊഫ. ഡോ. സജാദ് ഇബ്രാഹിം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും.

കോളേജ് പ്രിന്‍സിപ്പലും ന്യുനപക്ഷ ക്ഷേമ വികസന വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. പി. നസീര്‍ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഡി. കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 30ന് അബ്‌സ്ട്രാക്ടും ഡിസംബര്‍ എട്ടിന് ഫുള്‍ പേപ്പറും സമര്‍പ്പിക്കണം. mcasipaseminar2023@gmail.com എന്ന മെയില്‍ ഐഡി വഴി പേപ്പറുകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 89074 51414