തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാളെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തിരുവനന്തപുരം പെരുമാതുറ ബീച്ച് റോഡ് തെരുവില്‍വീട്ടില്‍ സുനിലാണ് (33) അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പും ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.
സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം കുട്ടിയുടെ ചിത്രങ്ങളെടുത്ത ഇയാള്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നത് എന്ന് പോലീസ് പറഞ്ഞു. പൊലീസ് കേസ് എടുത്തതോടെ ഒളിവില്‍പ്പോയ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നുമാണ് പിടികൂടിയത്.