കുസാറ്റ് ദുരന്തം; മരണം നാല്, രണ്ടുപേരുടെ നില ഗുരുതരം, 72 പേര്‍ ആശുപത്രിയില്‍

Kerala

കൊച്ചി: നാലുപേര്‍ മരിച്ച കുസാറ്റ് ദുരന്തത്തില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 72പേര്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 72 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അതിദാരുണമായ ദുരന്തം നടന്നത്.

വൈകിട്ട് ഏഴോടെയാണ് അതിദാരുണമായ അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ്. 2000ത്തിലേറെ കുട്ടികള്‍ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.