മുസ്‌ലിം സംവരണം വെട്ടികുറയ്ക്കരുത്: കെ എന്‍ എം

Kozhikode

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്ന സംവരണത്തിന്റെ മറവില്‍ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വങ്ങണമെന്ന് കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാര്‍ക്കും അര്‍ഹരായ മറ്റു വിഭാഗങ്ങള്‍ക്കും അര്‍ഹമായ സംവരണം നല്‍കേണ്ടത് തന്നെയാണ്. എന്നാല്‍ ഇന്നും സര്‍ക്കാര്‍ ജോലിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും അര്‍ഹമായ പ്രാതിനിധ്യമില്ലാത്ത മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് സാമൂഹിക നീതിയല്ലെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കെ.എന്‍.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. വളപ്പില്‍ അബ്ദുസ്സലാം, സി.എം സുബൈര്‍ മദനി, എം.എം അബ്ദുറസാഖ്, ഇ.വി മുസ്തഫ, കെ.സെല്ലു അത്തോളി, നാസര്‍ കല്ലായി, അബ്ദുസ്സലാം മാസ്റ്റര്‍, കെ.പി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.