റേഷന്‍ കടകളിലെ ഷിഫ്റ്റ് സമ്പ്രദായം സാധാരണക്കാരെ ദുരിതത്തിലാക്കുന്നു: അച്ചുതന്‍ പുതിയേടത്ത്

Kozhikode

വില്ല്യാപ്പള്ളി: റേഷന്‍ കടകളിലെ ഷിഫ്റ്റ് സമ്പ്രദായം സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുന്നതാണെന്ന് കെ പി സി സി നിര്‍വ്വാഹക സമിതി അംഗം അച്ചുതന്‍ പുതിയെടുത്ത് അഭിപ്രായപ്പെട്ടു. ഭക്ഷ്യ സുരക്ഷാ നിയമമടക്കം കൊണ്ടുവന്ന് പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കിയ UPA സര്‍ക്കാര്‍ നയത്തെ ഇല്ലാതാക്കുകയും പട്ടിണിപ്പാവങ്ങളെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റേഷന്‍ ഷാപ്പ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് എന്‍ ബി പ്രകാശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി ഭാസ്‌കരന്‍ മാസ്റ്റര്‍, വി ചന്ദ്രന്‍ മാസ്റ്റര്‍, എന്‍ ശങ്കരന്‍ മാസ്റ്റര്‍, ബി സത്യനാഥന്‍ മാസ്റ്റര്‍, സി പി ബിജു പ്രസാദ്, പൊന്നാറത്ത് മുരളീധരന്‍, എം പി വിദ്യാധരന്‍, പടിയുള്ളതില്‍ സുരേഷ്, സരള ടീച്ചര്‍, ശോഭ മലയിന്റവിട എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *