തിരുവനന്തപുരം: പ്രതിശ്രുത വരന് ബൈക്ക് അപകടത്തില്‍ മരിച്ചു. സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിലാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ബാലരാമപുരം അകരത്തിന്‍വിള ശിവന്‍കോവില്‍ റോഡ് വിജയ ഭവനില്‍ വിജയകുമാര്‍ (36) ആണ് മരിച്ചത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കയെയാണ് ബൈക്കപകടം.
മധുര പൊന്മേനി ജംഗ്ഷന് സമീപം വിജയകുമാര്‍ താമസിക്കുന്ന വീടിന് അടുത്തുവെച്ചാണ് അപകടം നടന്നത്. വീടിന് 150 മീറ്റര്‍ അകലെ നിന്ന് ബൈക്ക് ഓടിക്കുന്നതിനിടെ വഴിയില്‍ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണില്‍ തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മധുരയില്‍ ഓണ്‍ലൈന്‍ എക്സ്പോര്‍ട്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്. പരേതനായ സെല്‍വരാജിന്റെയും ഓമനയുടെയും മകനാണ് വിജയകുമാര്‍. സഹോദരന്: വിഷ്ണു.