ജപ്തി നോട്ടീസ്; കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Kannur

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കര്‍ഷകനായ കൊളക്കാട് സ്വദേശി എം ആര്‍ ആല്‍ബര്‍ട്ട് ആത്മഹത്യ ചെയ്തത്. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായി 25 വര്‍ഷം ആല്‍ബര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നു.

ആല്‍ബര്‍ട്ടിനെ ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്‍മക്കളാണ് ആല്‍ബര്‍ട്ടിന് ഉള്ളത്.