പ്രഭാവർമ്മയെ പ്രസ്സ് ക്ലബ്ബ് ആദരിച്ചു

Thiruvananthapuram

തിരുവനന്തപുരം: സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമ്മയെ തിരുവനന്തപുരം പ്രസ് ക്ലബ് ആദരിച്ചു. പ്രസ്സ് ക്ലബ്ബ് കുടുംബസംഗമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർ എം. വിജയകുമാർ ഉപഹാരം സമർപ്പിച്ചു.

മുൻ എം.പി കെ.മുരളീധരൻ, വിവരാവകാശ കമ്മിഷണർ സോണിച്ചൻ പി.ജോസഫ് , ഐ ആൻഡ് പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ്, പ്രസ് ക്ലബ് ട്രഷറർ വി.വിനീഷ്, സെക്രട്ടറി എം.രാധാകൃഷ്ണൻ , പ്രസിഡൻ്റ് പി.ആർ.പ്രവീൺ, കെ യു ഡബ്ലിയു ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി തുടങ്ങിയവർ പങ്കെടുത്തു.