കുനിയില്‍: സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങളുടെ ശക്തമായ ഐക്യനിര ഉയരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ കീഴുപറമ്പ് മണ്ഡലം കുനിയില്‍ അല്‍ അന്‍വാര്‍ ഹാളില്‍ സംഘടിപ്പിച്ച ദൗത്യപഥം അഭിപ്രായപ്പെട്ടു.
ഭിന്ന ശേഷി സംവരണത്തിന്റെ മറവില്‍ മുസ്ലിം സംവരണം വെട്ടിക്കുറക്കുക വഴി ആയിരത്തോളം തസ്തിക നഷ്ടമാണ് വര്‍ഷത്തില്‍ മുസ്ലിം വിഭാഗത്തിന് ഉണ്ടാകാന്‍ പോകുന്നത്. ഇത് ഗൗരവമായി കണ്ട് തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താംസംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫ്രെഫ: കെ.പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷനായി. സല്‍മാന്‍ ഫാറൂഖി,എ. വീരാന്‍കുട്ടി സുല്ലമി, കെ ടി യൂസുഫ്, കെ. അലി അന്‍വാരി, സലീം കിഴുപറമ്പ്, കെ ഇ ജലാലുദ്ദീന്‍,എം കെ അബ്ദുല്‍ നാസര്‍ സലഫി, ഇ.അബ്ദുറഹീം, കെ ടി മഹബൂബ്, വി ഷൗക്കത്തലി മാസ്റ്റര്‍, കെ. അബ്ദുസ്സമദ് മാസ്റ്റര്‍, സമീര്‍ പത്തനാപുരം, എം പി അബ്ദുറഊഫ്, കെ പി നിസാര്‍ അന്‍വാരി, കെ സി ഷാഹിദ്, കെ പി മുഹമ്മദ് അസ്‌ലം, ടി ജസീല ടീച്ചര്‍, കെ ജന്ന പ്രസംഗിച്ചു