ഒടുമ്പ്ര എപെക്‌സ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ വീണ്ടും ജേതാക്കള്‍

Kozhikode

കോഴിക്കോട്: ശ്രീ ഗോകുലം പബ്ലിക് സ്‌കൂളില്‍ നടന്ന എഫ് ആര്‍ എസ് ഐ എ സോണ്‍ ലെവല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 63 പോയിന്റുകള്‍ നേടി ചാമ്പ്യന്‍മാരായി. മീറ്റില്‍ എപെക്‌സിലെ 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.13 സ്‌കൂളുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.

നവംബര്‍ 18, 19 തിയ്യതികളില്‍ കിനാലൂര്‍ ഉഷ സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സില്‍ നടന്ന കോഴിക്കോട് ജില്ല അത് ലറ്റിക്‌സ് അസോസിയേഷന്റെ ജൂനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എ എപക്‌സ് സ്‌കൂള്‍ 110 പോയിന്റുകളുമായി മൂന്നാം സ്ഥാനവും നേടിയിരുന്നു.