നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Crime

കോട്ട: നീറ്റ് മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂരിലെ കോട്ടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ജീവനൊടുക്കിയത്. ഫോറിഡ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

താമസസ്ഥലത്ത് ഇന്നലെ വൈകീട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് നാല് മണിക്കാണ് ഫോറിഡിനെ ഒടുവില്‍ പുറത്തുകണ്ടതെന്ന് സഹപാഠികള്‍ പറയുന്നു. ഏഴു മണി കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഫോറിഡ് കോട്ടയിലാണ് താമസിച്ചിരുന്നത്.