എം കെ രാമദാസ്
രാജ്യാന്തര ചലചിത്ര മേളയുടെ സമാപന ചടങ്ങില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി റിഷബ് ഷെട്ടി. ചലചിത്രോത്സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായ കന്നഡ ചിത്രം കാന്താരയുടെ സംവിധായകനാണ് റിഷബ്. ഇന്ത്യന്‍ ചരിത്രവും സംസ്‌കാരവുമായി ഇഴചേര്‍ന്ന പ്രമേയങ്ങള്‍ക്ക് ലോക സിനിമയില്‍ ഇടമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ച് റിഷബ് പറഞ്ഞു.

അതുല്യമായ അംഗീകാരമായാണ് ഈ ആദരവിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കാന്താര ദ് ലജന്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അദ്ദേഹം വേദിയില്‍ പുറത്തിറക്കിയത്