കൊല്ലം: പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജും പ്രമുഖ ജര്‍മന്‍ കമ്പനി ടിയുവി റെയിന്‍ലാന്‍ഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് വിദ്യാര്‍ഥികള്‍ക്കായി ഇവിടെ വഴിയൊരുക്കുന്നത്. വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കേറ്റുകളാണ് നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ മികവുറ്റ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വ്യാവസായിക തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കിക്കൊണ്ട,് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയാണ് കമ്പനിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നത്. കോഴ്‌സുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി മികച്ച വ്യാവസായിക പരിശീലനം ലക്ഷ്യം വെച്ചുള്ള വിശാലമായ പാഠ്യപദ്ധതിയാണ് കോളേജ് പ്രദാനം ചെയ്യുന്നത്.
സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തെ എന്‍ജിനീയറിംഗ് പഠനത്തോടൊപ്പം ജര്‍മന്‍ ഭാഷാ പരിജ്ഞാനവും, ജര്‍മനിയിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴില്‍ എന്ന ആശയത്തില്‍ മികവുറ്റ കരിയര്‍ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ടിയുവി റെയിന്‍ലാന്‍ഡ് െ്രെപവറ്റ് ലിമിറ്റഡുമായുള്ള ധാരണാ പത്രം കൊളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്തും ടിയുവി ഇന്‍ഡ്യന്‍ റെപ്രസെന്റേറ്റീവും അസിസ്റ്റന്റ് മാനേജറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണനും ചേര്‍ന്ന് ഒപ്പുവച്ചത്.
കോളേജ് ഡയറക്ടര്‍ അമൃത പ്രശോബും ടി യു വി ഇന്റര്‍നാഷണല്‍ പ്രോഡക്ട് മാനേജര്‍ ജൂലിയന്‍ ഫുര്‍ക്കര്‍ട്ടും ചേര്‍ന്ന് ധാരണ പത്രം കൈമാറി. തുടര്‍ന്ന് പ്രോഡക്ട് മാനേജര്‍ ജൂലിയന്‍ ഫുര്‍ക്കര്‍ട്ട് കോളേജ് സന്ദര്‍ശിക്കുകയും വിവിധ വകുപ്പ് മേധാവികളും അധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, ടിയുവി ഇന്‍ഡ്യന്‍ റെപ്രസെന്റേറ്റീവും അസിസ്റ്റന്റ് മാനേജറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഈ ധാരണ പത്രത്തിന്റെ സാധ്യതകളെ കുറിച്ച് വിവരിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ജിതിന്‍ ജേക്കബ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ ഡോ. എം. നസീര്‍, ഡോ. എന്‍ കെ. മുഹമ്മദ് സാജിദ്, ഡോ. പി. ശ്രീജ, യുകാര്‍സ് കോഓര്‍ഡിനേറ്റര്‍ ആര്‍. എസ്. റിങ്കു, സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ എസ്. ശ്രീരാജ്. അസി. പ്രൊഫ. ശ്രുതി. എസ്. ദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.