കുളിമുറിയിലെ ബക്കറ്റില്‍ വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kollam

കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെറൂപ്പ കിഴക്കും മണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്. അപകട സമയം വീട്ടില്‍ ശബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.