കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സിനായി എത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന് പൊലീസ്. ഇത് സംബന്ധിച്ച നിര്‍ദേശം ആലുവ പൊലീസ് സമ്മേളന വേദിക്ക് സമീപത്തെ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ഭക്ഷണം മറ്റ് സ്ഥലത്തുണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.
അതുപോലെ ജീവനക്കാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. സിഡംബര്‍ ഏഴിന് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് നവകേരള സദസ് ചേരുക. കടയിലെ ജോലിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി രണ്ട് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും പൊലീസ് നിര്‍ദേശത്തിലുണ്ട്.