തിരുവല്ല: കേരളത്തില്‍ വീണ്ടും നരബലിക്ക് നീക്കം നടന്നു. തിരുവല്ല കുറ്റിപുഴയിലെ വാടക വീട്ടിലാണ് നരബലിക്കായുള്ള ആഭിചാര കര്‍മ്മങ്ങള്‍ നടന്നത്. താന്‍ തലനാരിഴയ്ക്കാണ് നരബലിയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് കുടക് സ്വദേശിയായ യുവതി പറഞ്ഞു.
ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇവര്‍ മന്ത്രവാദിയുടെ അടുത്തെത്തിയത്. കുടക് സ്വദേശിനിയായ യുവതിയെ ഇടനിലക്കാരിയായ അമ്പിളിയെന്ന സ്ത്രീയാണ് തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൂജാ കര്‍മ്മങ്ങള്‍ അരങ്ങേറി. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കാന്‍ ഒരുങ്ങുന്നതിനിടയില്‍ വീടിന് പുറത്ത് അമ്പിളിയുടെ പരിചയക്കാരന്‍ എത്തി ബെല്ലടിച്ചു. അപ്രതീക്ഷിതമായുള്ള നീക്കമാണ് നരബലി നീക്കം പാളാനിടയാക്കിയതെന്ന് യുവതി പറയുന്നു.
നരബലിക്കുള്ള നീക്കത്തിടെ അപ്രതീക്ഷിത സംഭവത്തില്‍ അവര്‍ പരിഭ്രാന്തരായ തക്കത്തിലാണ് താന്‍ ഓടി രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് മുതിര്‍ന്ന ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.