കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം; ഭര്‍ത്താവും സഹോദരന്‍റെ ഭാര്യയും പിടിയില്‍

Crime

ഇടുക്കി: കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിലാണ് വീട്ടമ്മയുടെ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മോര്‍പ്പാളയില്‍ ജോയ്‌സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് എബ്രഹാമിനെയും, ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് വാഴവര മോര്‍പ്പാളയില്‍ വീട്ടില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ മൃതദേഹം സമീപത്തെ സ്വിമ്മിംഗ് പൂളില്‍ കണ്ടെത്തിയത്. കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്‌സും നാല് മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടില്‍ ഇളയ അനുജന്‍ ഷിബുവിനൊപ്പമാണ് ഇവര്‍ തിരിച്ചെത്തിയതു മുതല്‍ താമസിച്ചത്.

സഹോദരന്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം സന്ദര്‍ശിക്കാന്‍ ഉച്ചയോടെ എത്തിയവരാണ് സ്വിമ്മിംഗ് പൂളില്‍ ജോയ്‌സിന്റെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിലും വിവരമറിയിച്ചു. വെള്ളിയാഴ്ച രാവിലെ ജോയ്‌സിനെ സമീപവാസികള്‍ കണ്ടിരുന്നു. ജോയ്‌സ് ഉള്‍പ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളില്‍ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.