കാമുകന്‍റെ അമ്മയെ കാമുകിയുടെ വീട്ടുകാര്‍ നഗ്നയാക്കി തുണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Crime

ബെലഗാവി: കാമുകന്റെ അമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കാമുകന്റെ അമ്മയെ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കിയ ശേഷം തൂണില്‍ കെട്ടിയിടുകയും ക്രൂരമായ മര്‍ദനം നടത്തുകയുമായിരുന്നു.

പീഡനത്തിനിരയായ അമ്മയുടെ മകന്‍ കുറച്ചുകാലമായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. മകള്‍ സ്ത്രീയുടെ മകനോടൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളുടെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ബെല്‍ഗാമില്‍ ഒരു സ്ത്രീയെ നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് ആക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ഇത് സമൂഹത്തെയാകെ തലകറക്കിയിട്ടുണ്ട്. ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഒരു കാരണവശാലും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റവാളികള്‍ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നതിലൂടെ ദുരിതബാധിതരായ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ താന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.