നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ‘ജനനം 1947 പ്രണയം തുടരുന്നു’ തിയേറ്ററുകളിലേക്ക്

Crime

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’.ജാഗ്രന്‍ ഫിലിം ഫെസ്റ്റിവല്‍ 2023 ലെ മികച്ച നടന്‍,മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം: സീതനവാസല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം വിഭാഗം: റോഹിപ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023, അറ്റ്‌ലാന്റ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ (അകഎഎ 2023) മികച്ച സംവിധായകന്‍,ബെസ്റ്റ് സ്‌ക്രീന്‍ പ്ലേ, മികച്ച ഫീച്ചര്‍ ഫിലിം എന്നീ പുരസ്‌കാരങ്ങളും ,മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി അവാര്‍ഡ്, കലാഭവന്‍ മണി സ്മാരക അവാര്‍ഡ്, മികച്ച വനിതാ ഫീച്ചര്‍ ഫിലിം തമിഴകം അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നീ പുരസ്‌കാരങ്ങള്‍ ഇതുവരെ ഈ ചിത്രത്തെ തേടിയെത്തി.ചിത്രം 2024 ജനുവരിയില്‍ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും.

വാര്‍ദ്ധക്യകാലത്തു ശിവന്‍, ഗൗരി എന്നീ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുകയും ശേഷിച്ച ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സംഗീര്‍ണ്ണമായ യാത്രയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം. 70 വയസുള്ള ശിവന്‍ ആയി വേഷം ഇട്ടിരിക്കുന്നത് മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ് ആയി 40 വര്‍ഷത്തിന് മുകളില്‍ ജോലി ചെയ്ത കോഴിക്കോട് ജയരാജ് ആണ് ഗൗരി ടീച്ചര്‍ ആയി സിനിമയില്‍ വേഷം ഇട്ടിരിക്കുന്നത് അഭിനേത്രിയും നര്‍ത്തകിയും മുന്‍ കലാക്ഷേത്ര ഡയറക്ടര്‍ കൂടിയായ പദ്മശ്രീ ലീല സാംസണ്‍ ആണ്. അനു സിതാര, ദീപക് പറമ്പോള്‍, ഇര്‍ഷാദ് അലി, നന്ദന്‍ ഉണ്ണി, നോബി മാര്‍ക്കോസ്, പോളി വത്സന്‍, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം നാല്‍പ്പതോളം 60 വയസിനു മുകളില്‍ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്.

ഡിസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, മെറ്റാ ഫിലിം ഫെസ്റ്റ്,ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയ,ജാഗ്രന്‍ ഫിലിം ഫെസ്റ്റിവല്‍ 2023,മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഉത്സവം,ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യന്‍ പനോരമ,ന്യൂജേഴ്‌സി ഇന്ത്യന്‍ & ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,ഏഴാമത് അന്താരാഷ്ട്ര ഫോക്ലോര്‍ ഫിലിം ഫെസ്റ്റിവല്‍ 2024 ഇന്ത്യ,കേരളം ജനുവരി 2024 തുടങ്ങി നിരവധി ഫെസ്റ്റിവലുകളില്‍ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിക്കപ്പെട്ടു. ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ : കിരണ്‍ ദാസ്, സൗണ്ട് :സിങ്ങ് സിനിമ, ആര്‍ട്ട് ഡയറക്ടര്‍ : ദുന്ദു രഞ്ജീവ് , കോസ്റ്റിയൂംസ്: ആദിത്യ നാണു, മേക്കപ്പ് നേഹ.