കൊടുവള്ളി: കുട്ടികളുടെ കൂട്ടായ്മയില്‍ ആവേശം നിറച്ച് ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്. നഗരസഭയിലെ വാവാട് രണ്ടാം ഡിവിഷനിലെ കുട്ടികള്‍ നേതൃത്വം കൊടുക്കുന്ന കൂട്ടായ്മയായ കുട്ടി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.
സമീപ പ്രദേശങ്ങളിലെ എല്‍ ഡോര്‍ഡോ, റെഡോക്സ് എമറാള്‍ഡ്, റെക്കാഡിയന്സ്, ടെസ്ക്കോസ്, ഫാല്‍ക്കണ്‍ തുടങ്ങി ആറ് ടീമുകളിലെ കുട്ടിത്താരങ്ങളാണ് ബൂട്ടണിഞ്ഞത്. മാസത്തോളമായി നടന്ന് വന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നടന്ന ടൂര്‍ണ്ണമെന്റ് കുട്ടികളാള് സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
വി.ടി.മുഹമ്മദ് ഹാദി , മുഹമ്മദ് അഷ്ഫാന്, മുഹമ്മദ് സിനാന്, കെ.സി.അബ്ദുല്‍ ഗഫാര്‍, കെ.പി.സയാന്, മുഹമ്മദ് ഹനീന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം നടന്നത്. വളര്‍ന്ന് വരുന്ന കുട്ടികളായ ഞങ്ങള്‍ക്ക് കളിക്കാനും സ്വന്തമായി പരിശീലനത്തിനും നാട്ടില്‍ ഒരു കളിസ്ഥലം ഒരുക്കി നല്‍കണമെന്നാണ് കുട്ടികളുടെ ആവശ്യം. വാവാടും പരിസര പ്രദേശങ്ങളിലും പൊതു മൈതാനം ഇല്ലാത്തതിനാല്‍ കളികള്‍ കുട്ടികള്‍ക്ക് അന്യമാണ്.
ടൂര്ണ്ണമെന്റ്മൗണ്ടനീയറിങ്ങ് അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡന്റും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് വാവാട് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ റെഡോക്സ് വിജയികളായി.വിജയികള്‍ നഗരസഭ കൗണ്‍സിലര്‍ പി.വി. ബഷീര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.കെ.ജലീല്‍ സംബന്ധിച്ചു.