വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് മാനവിക സന്ദേശം: ബംഗളൂരു ഇസ്‌ലാഹി മീറ്റ്

Kannur

ബംഗളൂരു: ദൈവിക വേദങ്ങളുടെ മാനവിക സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തിപുലരുമെന്ന് ബംഗളൂരു ഇസ്‌ലാഹി ഫാമലി മീറ്റ് അഭിപ്രായപ്പെട്ടു. വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ മലപ്പുറം കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളത്തിന്റെ ബംഗളൂരു പ്രചാരണോല്‍ഘാടനം ജയനഗറിലെ ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടന്നു.

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്തിന്റെയും പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്ന വിശ്വമാനവികത പ്രതീക്ഷയാണെന്നു അവര്‍ അഭിപ്രായപ്പെട്ടു.

സമ്മേളത്തിന്റെ ബംഗളൂരു രജിസ്‌ട്രേഷന്‍ റഹീം ഖുബ നിര്‍വഹിച്ചു. കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. ഡോ: ഇസ്മായില്‍ കരിയാട്, സി.സി ശകീര്‍ ഫാറൂഖി, അബ്ദുസ്സലാം പുത്തൂര്‍, ഡോ: അനസ് കടലുണ്ടി, മിറാഷ്, റഹ്ഷാദ് എന്നിവര്‍ പ്രസംഗിച്ചു.