ആംഗ്യഭാഷയെ പരിഭാഷപ്പെടുത്താന്‍ കയ്യുറകളുമായി ബ്രൈറ്റ് സൈന്‍

Gulf News GCC UAE

അഷറഫ് ചേരാപുരം

ദുബൈ: കേള്‍വി, സംസാരത്തില്‍ പ്രയാസമുള്ള ആളുകള്‍ക്ക് ആശയവിനിമയം നടത്താനുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഉഖ്ബാല്‍ അസം. നിലവിലെ ഉപകരണങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആംഗ്യഭാഷ കയ്യുറകളാണ് ഈ രംഗത്തെ ഏറെ വ്യതിരിക്തമാക്കുന്നത്.

ലോകത്ത് സാധാരണയായി ഉപയോഗിക്കുന്ന 100ലധികം ആംഗ്യഭാഷകളുണ്ട്. കൂടാതെ ആയിരക്കണക്കിന് വ്യക്തിഗത ഭാഷകളുമുണ്ട്. ഏത് ആംഗ്യഭാഷയെയും പരിഭാഷപ്പെടുത്താന്‍ പാകത്തിലുള്ള ഉപകരണമാണ് പുതുതായി എത്തിയിരിക്കുന്നത്. ബ്രൈറ്റ് സൈന്‍ എന്ന ഒരു ആംഗ്യ ഭാഷാ കയ്യുറയാണിത്. ഏത് ആഗ്യ ഭാഷയായാലും അതിനെ നിങ്ങള്‍ക്കിഷ്ടമുള്ള സംസാര ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതാണീ ഉപകരണം.

450ലധികം ശബ്ദ വീചികളിലേക്ക് വ്യത്യസ്ത സ്പീഡുകള്‍ക്കും ടോണുകള്‍ക്കുമുള്ള ഓപ്ഷനുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ തന്നെ ബ്രൈറ്റ് സൈന്‍ വഴി ശബ്ദമുണ്ടാക്കാന്‍ കഴിയും. പുരുഷ, സ്ത്രീ, യുവത്വ, വാര്‍ധക്യ ശബ്ദങ്ങളിലെല്ലാം ഇത് മൊഴിമാറ്റാന്‍ കഴിയും. മുപ്പതിലേറെ ഭാഷകളിലേക്ക് നിങ്ങളുടെ ആംഗ്യഭാഷയെ മാറ്റാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് ബ്രൈറ്റ് സൈന്‍ എന്ന ഉപകരണം വിപണിയിലെത്തിച്ചിരിക്കുന്നത്. ഉപകരണം ഭിന്നശേഷിക്കാര്‍ക്കിടയില്‍ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് ദുബൈ ആസ്ഥാനമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഇഖ്ബാല്‍.