നവകേരള സദസ്സിനെ വരവേറ്റ് എറണാകുളത്ത് ആര്‍ ജെ ഡിയുടെ നവകേരള സ്വാഗത സദസ്സ്

Eranakulam

കൊച്ചി: നവ കേരള സദസ്സിന് വരവേറ്റുകൊണ്ട് രാഷ്ട്രീയ ജനതാദള്‍ സംഘടിപ്പിക്കുന്ന നവ കേരള സ്വാഗത സദസ്സ് നാളെ ബുധനാഴ്ച എറണാകുളത്ത് കലൂരില്‍ നടക്കും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പരിപാടിയില്‍ പ്രവര്‍ത്തകരും നേതാക്കളും 9 മണിയോടുകൂടി കലൂര്‍ ജംഗ്ഷനില്‍ എത്തിചേരും. കൊച്ചിന്‍ കോപ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ സദസ്സ് ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കന്മാരും, വിവിധ കലാസംസ്‌കാരിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ ജനതാദളിന്റെ എറണാകുളം ജില്ലയിലെയും മറ്റും പ്രമുഖരും, ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി അനു ചാക്കോ അഭിവാദ്യം ചെയ്യും. ഈ സദസ്സ് വിജയിപ്പിക്കുവാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും, രാഷ്ട്രീയ ജനതാദള്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാക്കളായ ബിജു തേറാട്ടില്‍, അശോക് ബാബു, സുഭാഷ് കാഞ്ഞിരത്തിങ്കല്‍, ദേവി അരുണ്‍, നാസര്‍ പള്ളുരുത്തി, റോമി എന്നിവവര്‍ അറിയിച്ചു