അനിലാറെല്‍
തിരുവനന്തപുരം: പുലരി ടിവി നടത്തിയ ‘ഷോര്‍ട്ട് ഫിലിം 2023’ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം തിരുവനന്തപുരം ആര്‍ടെക് സിനിമാസില്‍ വെച്ച് നടന്നു. നൂറിലേറെ പ്രതിഭകള്‍ക്കാണ് ആദ്യത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ വിജയം കൊയ്തത്. മെമന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
സംവിധായകന്‍ രാജസേനന്‍ നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍, തമിഴ് സംവിധായകന്‍ അധിരൂപന്‍, ഫെഫ്ക ജഞഛ യൂണിയന്‍ പ്രസിഡന്റ് അജയ് തുണ്ടത്തില്‍, നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ , സംവിധായകന്‍ ജോളിമസ് എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

പുരസ്‌കാര ജേതാക്കള്‍: ഷോര്‍ട്ട് ഫിലിം ഒന്നാം സ്ഥാനം: ദി ഹോം ബേക്കര്‍ (നിയോ ഫിലിം സ്‌കൂള്‍) 2nd – കളിമുറി (സാജിര്‍ വലിയാര്‍ദത്ത്, ഫാത്തിമ സീനത്ത്)3rd ചിതിക (സീജ). മികച്ച സംവിധായകന്‍ ടോണി മാളിയക്കല്‍ ഔസേഫ് (ബറീഡ്), മികച്ച തിരക്കഥാകൃത്ത് ഷംലാദ് (ദി ഹോം ബേക്കര്‍), മികച്ച ക്യാമറ കൃപന്‍ ബെന്‍ (ദി ഹോം ബേക്കര്‍), മികച്ച സംഗീതം (ബിജിഎം) അനൂപ് മോഹന്‍ (കളിമുറി), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മഹേഷ് സി എസ് (ഓട്ടം), മികച്ച നടന്‍ സ്‌കറിയ പി ബാബു (ഇടം), മികച്ച നടി മൃദുല മേനോന്‍ (ദി ഹോം ബേക്കര്‍), മികച്ച ബാലതാരം അവന്തിക മണി (കളിമുറി).
പ്രത്യേക ജൂറി അവാര്‍ഡുകള്‍: കെ ആര്‍ കിരണ്‍ ചാലക്കുടി (നിര്‍മ്മാതാവ് ബെറീഡ്), അഭി കൃഷ്ണ (സംവിധായകന്‍ മധുരം മനോഹരം), തേജ ലക്ഷ്മി (സംവിധായക മൈ മോം (+2 വിദ്യാര്‍ത്ഥിനി), റോജോണ്‍ ആന്റണി, ഷിന്റോണ്‍ ആന്റണി (സംവിധായകര്‍ ഇടം), ചന്ദ്രു വെള്ളരിക്കുണ്ട് (സംവിധായകന്‍ വധു വരിക്കപ്ലാവ് ), ശാന്തന്‍ ലോറന്‍സ് (സംവിധായകന്‍ കളിമുറി), വിനീഷ് പെരുമ്പിളി (സംവിധായകന്‍ ചിതിക), സ്റ്റാന്‍സണ്‍ സൈമണ്‍ ജൂഡ് (സംവിധായകന്‍ ഓര്‍മ്മചിത്രം, കാരുണ്യം), കലന്തന്‍ ബഷീര്‍ (സംവിധായകന്‍ കുട്ടി യോദ്ധാവ്), അഖിലേഷ് കെ എ (സംവിധായകന്‍ ബര്‍സ), അമൃത ഭുവന്‍ (സംവിധായിക തെളിവെയില്‍), സ്റ്റാന്‍ലി പുത്തന്‍പുരക്കല്‍ (സംവിധായകന്‍ 3 ഷോര്‍ട്ട് ഫിലിം: നിഴല്‍ രൂപങ്ങള്‍, ചിറകില്ല പക്ഷികള്‍, ദേവൂട്ടി, 2 ആല്‍ബം: ചിങ്ങ വയല്‍ കിളി, ചിങ്ങക്കണി), സുബിന്‍ (സംവിധായകന്‍ 1911 (ഡോക്യുമെന്ററി).

ജൂറി പരാമര്‍ശം: അരുക്കില്‍ അബി (സംവിധായകന്‍ മൈന്‍ഡ് ഓഫ്), ദേവദാസന്‍ ചെറവത്ത് (നിര്‍മ്മാതാവ് ഒന്നാം സാക്ഷി), ആനന്ദ് ശേഖര്‍ (സംവിധായകന്‍ പോരാട്ടം), സജീവ് സമന്വയ, രാജേഷ് മഹാദേവ (സംവിധായകര്‍ വരവും കാത്ത്), ശ്രീനു വാസുലു എം (സംവിധായകന്‍ ഏകലവ്യ), വിഷ്ണു പ്രസാദ് (സംവിധായകന്‍ ഹൃദയകൃഷ്ണ), കെ.കെ വിജയന്‍ (സംവിധായകന്‍ അരുത്), പ്രമോദ് തവനൂര്‍ (സംവിധായകന്‍ അടുത്ത ബെല്ലൊടുകൂടി), രജീഷ് കാട്ടാക്കട (സംവിധായകന്‍ സമ്മതം), ശുഭശ്രീ എസ് വി (സംവിധായിക പഞ്ചഭൂതങ്ങള്‍), ബിജു എം വി തൃക്കരിപ്പൂര്‍ (സംവിധായകന്‍ ചാവി, പോതി), രാജേഷ് നന്ദിയംകോട് (സംവിധായകന്‍ ജയശ്രീ), മുകേഷ് അങ്ങാടിപ്പുറം (സംവിധായകന്‍ കാത്തിരിപ്പ്), തൊഴുവന്‍കോട് ജയന്‍ (സംവിധായകന്‍ അരുത്), അനന്തു സുരേഷ് (സംവിധായകന്‍ രണ്ടാം നിയമം) സുദിനം സജികുമാര്‍ (Actor നിഴല്‍ രൂപങ്ങള്‍), മണികണ്ഠന്‍ ജി ഉളിയക്കോവില്‍ (Actor – കാര്‍ട്ടെ ബ്ലാഞ്ച്), ഷാജി ചീനിവിള (Actor – ചിറകില്ല പക്ഷികള്‍).
വീഡിയോ ആല്‍ബം: 1st അകമേ (നിര്‍മ്മാതാവ് ഹരികൃഷ്ണന്‍), 2nd നീറുന്ന മിഴികള്‍ (നിര്‍മ്മാതാവ് വിനോദ് ദീപാലയ), 3rd പായ്ക്കപ്പലിലെ പ്രണയകാറ്റ് (നിര്‍മ്മാതാവ് ശോഭ വല്‍സന്‍), മികച്ച ആല്‍ബം: സംവിധായകന്‍ ഹരികൃഷ്ണന്‍ (നെയ്യ് വിളക്ക്, ഉയര്‍ന്നവന്‍, സ്വയം ഭൂനാഥന്‍), മികച്ച ആല്‍ബം സംഗീത സംവിധായകന്‍ വിനോദ് ദീപാലയ (നീറുന്ന മിഴികള്‍, സ്‌നേഹത്തില്‍ കാല്‍വഴി), മികച്ച ഗാനരചയിതാവ് ഡോ. സിന്ധു ഹരികുമാര്‍ (ചിങ്ങപ്പുലരി, കണ്ണനെ തേടി, ധനുമാസ രാവേ), മികച്ച ഗായകന്‍ സുദീപ് കുമാര്‍ (കണ്ണനെ തേടി), മികച്ച ഗായിക അഞ്ജു ഗണേഷ് (കവിഞ്ഞൊഴുകുന്ന സ്‌നേഹം).

പ്രത്യേക ജൂറി അവാര്‍ഡുകള്‍: ജോണ്‍ ഉല്ലത്തില്‍ (ഗാനരചയിതാവ് /നിര്‍മ്മാതാവ് പൊന്നോണ തേരോട്ടം, സ്വര്‍ഗ സംഗീതം), ശരത് മാറോളി (സംവിധായകന്‍ സ്‌നേഹപൂക്കളം) സന്തോഷ് സ്ട്രീറ്റ്‌ലൈറ്റ് (സംവിധായകന്‍ ചിങ്ങപ്പുലരി)അനില്‍ പീറ്റര്‍ (സംഗീത സംവിധായകന്‍ ഓര്‍മ്മതാളുകള്‍)വിനോദ് തംബുരു (ഗാനരചയിതാവ് നാണു ഏട്ടന്റെ ഓണം)ഷാജിമോന്‍ കുഴിയോവില്‍ (ഗാനരചയിതാവ് ചിങ്ങക്കണി, സഹനത്തിന്‍ കാല്‍വരി)സതീഷ് കുമാര്‍ മുട്ടച്ചല്‍ (ഗാനരചയിതാവ് ചിങ്ങ വയല്‍ കിളി) ബിജു തെക്കേടത്ത് (ഗാനരചയിതാവ് ആരാരും പാടുന്നു രാവ്)ശുഭശ്രീ എസ്. വി (ഗാനരചയിതാവ് ഓര്‍മ്മപ്പൂക്കള്‍, പാരിതില്‍ പിറന്നുവീണ ദൈവപുത്രന്‍, പുലര്‍ മഞ്ഞ് പോലൊരുഓണം) അജയ് വെള്ളരിപ്പണ (ഗാനരചയിതാവ് സ്‌നേഹ കോകിലമേ)വിക്രമന്‍ കെ ആര്‍ കെ (ഗാനരചയിതാവ് മല്ല…മാതാ…)ചന്ദ്രശേഖര്‍ ബി (ഗായകന്‍ കരള്‍ നിറഞ്ഞത്രയും).
ജൂറി പരാമര്‍ശം: എളനാട് പ്രദീപ് ദാമോദരന്‍ (ഗാനരചയിതാവ് ഹൃദയതീര്‍ത്ഥം, സുതീര്‍ത്ഥം) രാഹുല്‍ ചന്ദ്രശേഖര്‍ (സംവിധായകന്‍ അണ്‍ ഒഫീഷ്യല്‍ ലൗസ്‌റ്റോറി) ഒഫീഷ്യല്‍ പ്രായോജകരായ ആറാട്ട് എന്റര്‍ടെയ്ന്‍ മെന്റ്‌സ്, HD സിനിമാ കമ്പനി, റോയല്‍ സ്റ്റാര്‍ എന്നിവരുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ ജോളിമസ്, ഛായാഗ്രാഹകന്‍ ജിട്രസ് യോഹന്നാന്‍ എന്നിവരാണ് പുലരി.ടി.വി യുടെ അണിയറ ശില്പികള്‍.