സംവിധായകന്‍ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന ‘ഈശോയും കള്ളനും’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Cinema

കൊച്ചി: ഒരു മെക്‌സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഈശോയും കള്ളനും’. നവാഗതനായ കിഷോര്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

സംവിധായകന്‍ തന്നെ കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മിറര്‍ റോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് ഗോപുവാണ്. മാറ്റിനി ലൈവ് ആണ് സഹ നിര്‍മ്മാണം. ടോം ഇമ്മട്ടിയെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *