സീറോ ബഫര്‍ സോണ്‍; റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു

Kerala News

തിരുവനന്തപുരം: സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. കേന്ദ്രസര്‍ക്കാറിന് സംസ്ഥാനം 2021 ല്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഈ റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാം.

22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പുറത്ത് വിട്ടത്. ഭൂപടത്തില്‍ ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. വനമേഖല പച്ച നിറത്തിലും പഞ്ചായത്ത് കറുപ്പ് നിറത്തിലുമാണ് രേഖപ്പെടുത്തിയത്. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വയനാട് കോഴിക്കോട് ജില്ലകളിലായി ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട്, ചക്കിട്ടപാറ മേഖലകള്‍ ബഫര്‍ സോണിലാണ് ഉള്‍പ്പെടുന്നത്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പില്‍ ലഭ്യമാണ്.

ബഫര്‍ സോണില്‍ ഇത്രയേറെ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്നു കോടതിയെ അറിയിക്കാനാണ് ശ്രമമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാപ്പില്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടാലും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *