സർക്കാർ മേഖലയിലെ ക്രിട്ടിക്കൽ കെയർ സംവിധാനം വിപുലീകരിക്കണം: ഐ എ പി

News

കണ്ണൂർ: കുട്ടികളിലെ ഗുരുതരമായ രോഗങ്ങളെ പരിഗണിച്ചുകൊണ്ട് സർക്കാർ മേഖലയിൽ പീഡിയാട്രിക് കെട്ടിക്കൽ കെയർ വിഭാഗം വിപുലീകരിക്കണമെന്നും ഗവ:താലൂക്ക് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗം ആരംഭിക്കണമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് ആവശ്യപ്പെട്ടു. കുട്ടികളിലെ മരണവും ഗുരുതരാവസ്ഥ മൂലമുണ്ടാകുന്ന വൈകല്യങ്ങളും തടയാൻ ക്രിട്ടിക്കൽ കെയർ സംവിധാനത്തിനു സാധിക്കും,

ആരോഗ്യപ്രവർത്തകർക്ക് മികച്ച രൂപത്തിലുള്ള ക്രിട്ടിക്കൽ കെയർ പരിശീലനം നൽകികൊണ്ട് ആരോഗ്യ പ്രവർത്തകരെ തീവ്ര പരിചരണത്തിന് സജ്ജമാക്കണം എന്നും ഐ എ പി ക്രിട്ടിക്കൽ കെയർ വിഭാഗം കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ എ പി ക്രിട്ടിക്കൽ കെയർ ചെയറ്പേഴ്സണ് ഡോ സജിത് കേശവൻ അധ്യക്ഷനായി. ഡോ ഷിജുകുമാർ, ഡോ പ്രശാന്ത് പവിത്രൻ, ഡോ നിർമ്മൽ രാജ്, ഡോ എം കെ നന്ദകുമാർ, ഡോ പത്മനാഭ ഷേണായ്, ഡോ കെ സി രാജീവൻ, ഡോ ആര്യാദേവി, ഡോ ഒ ജോസ്, ഡോ എം വിജയകുമാർ, ഡോ എം കെ സന്തോഷ്, ഡോ ടി വി പത്മനാഭന്, ഡോ ദാമോദരൻ, ഡോ ജോണി സെബാസ്റ്റ്യന്, ഡോ ജയകുമാറ്, ഡോ പുരുഷോത്തമന്, ഡോ കുഞബ്ദുള്ള, ഡോ സുഷമ, ഡോ ജയഗോപാൽ പ്രസംഗിച്ചു.

ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ വിഭാഗം ഡോ എബോറ് ജേക്കബ്, ഡോ ടി കെ കവിത, ഡോ ശില്പ അബ്റഹാം, ഡോ എം പി ജയകൃഷ്ണൻ, ഡോ രക്ഷയ് ഷെട്ടി, ഡോ ഷീജ സുഗൂണന്, ഡോ അബ്ദുറഉൗഫ്, ഡോ സതീഷ് കുമാറ്, ഡോ ഷിജു കുമാറ്, ഡോ സെബാസ്റ്റ്യന്, ഡോ മന്ജുള എസ് പ്രബന്ധങ്ങളവതരിപ്പിച്ചു.

ഡോ ഊർമ്മിള, ഡോ അജിത് മേനോൻ, ഡോ അരുൺ അഭിലാഷ്, ഡോ മൃദുല ശങ്കർ, ഡോ സുഹാസ് , ഡോ സുൽഫിക്കർ അലി, ഡോ ആഷ്‌ലി, ഡോ ശ്വേത നേതൃത്വം നൽകി