കോഴിക്കോട്: പ്രഫ. എം പി ബാലറാം മാഷുടെ ‘മറു വാക്കുകള്‍ക്കൊരിടം, കല, കാലം, ദേശം എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി കെ ഗോപി ഡോക്ടര്‍ കെ. മൊയ്തുവിന് നല്‍കി നിര്‍വഹിച്ചു. കവി കെ സി ഉമേഷ് ബാബു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, ദേവേശന്‍ പേരൂര്‍, പ്രഫ. പി പി പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട്ടെ ഇന്‍സൈറ്റ് പബ്ലിക്കയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
