താമരശ്ശേരി ചുരത്തില്‍ കടുവ

Kerala

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുരത്തിന്റെ ഒന്‍പതാം വളവില്‍ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈവേ പൊലീസ് സ്ഥലത്തെത്തിയപ്പോഴും കടുവ പ്രദേശത്തുണ്ടായിരുന്നു.

റോഡ് അരികിലായിരുന്ന കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് കയറി പോകുകയായിരുന്നു.