ഇടിയങ്ങര യുവസാഹിതി സമാജം ‘ഇമ്മിണി ബല്യ ബഷീർ’ എന്ന ശീർഷകത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. സാഹിത്യകാരൻ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. യുവസാഹിതീ സമാജം പ്രസിഡണ്ട് പ്രൊഫ: ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ‘ബഷീറിന്റെ കഥാപാത്രങ്ങളിലൂടെ’ എന്ന വിഷയത്തിൽ നെല്ലിയോട്ട് ബഷീർ പ്രബന്ധം അവതരിപ്പിച്ചു, എഴുത്തുകാരി സാബി തെക്കേപ്പുറം ‘ഇശൽ വിരിഞ്ഞ സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി കെ പി സാജിദ് സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ എം റാഷിദ് അഹമ്മദ് നന്ദിയും പറഞ്ഞു.
