പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിന്റെ റൊമാന്റിക് സോങ് റിലീസായി. മം മം മഞ്ഞുതുള്ളി മാറിലേന്തി എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ആയത്. കോമഡി റൊമാന്റിക് ജോര്‍ണറിലുള്ള ചിത്രമാണിത്.പൂവച്ചല്‍ ഖാദറുടെ വരികള്‍ക്ക് സതീഷ് വിശ്വ ഈണം പകര്‍ന്നിരിക്കുന്നു. ജ്യോത്സ്‌ന, വിധുപ്രതാപ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തില്‍ കുഴപ്പത്തിലാകുന്നു. ഇത്തരത്തില്‍ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാല്‍ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിന്റെ സഹ്യപര്‍വ്വതമലനിരകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് നീളുന്നു.
പുതുമുഖങ്ങളായ സോണി, സ്‌നേഹ ഉണ്ണികൃഷ്ണന്‍, സുഷാന്ത്, രതീഷ് എന്നിവര്‍ക്കൊപ്പം ടി എസ് രാജു, നസീര്‍ സംക്രാന്തി, സുനില്‍ സുഖദ, രാജേഷ് ശര്‍മ, മോളി കണ്ണമാലി, കോട്ടയം പ്രദീപ്, കല്ല്യാണി നായര്‍ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തില്‍ ഉണ്ട്. പൂവച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സതീഷ് വിശ്വ സംഗീതം നല്‍കി വിധുപ്രതാപ്, ജ്യോത്സന, അന്‍വര്‍ സാദത്ത് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവന്‍, അനൂപ് മുത്തിക്കാവില്‍, കലാസംവിധാനം രാജേഷ് കാസ്‌ട്രോ, പശ്ചാത്തല സംഗീതം ശിവന്‍ ഭാവന, അജയ് തിലക്, എഡിറ്റിംഗ് കിരണ്‍ വിജയന്‍. പി ആര്‍ ഒ ബി വി അരുണ്‍ കുമാര്‍, സുനിത സുനില്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഡിസംബര്‍ 15ന് തിയേറ്ററുകളിലേക്ക് എത്തും.