സ്ത്രീധന പീഢനങ്ങള്‍ക്കെതിരെ നടപടി വേണം: എം ജി എം

Kozhikode

കുന്ദമംഗലം: സ്ത്രീധനത്തിന്റെ പേരിലുള്ള പീഢനങ്ങള്‍ വീണ്ടും തലപൊക്കുന്നത് സാംസ്‌ക്കാരിക കേരളത്തിന് അപമാനമാണെന്നും പവിത്രമായ വിവാഹത്തെ കച്ചവടമാക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി എം.ജി.എം കോഴിക്കോട് ജില്ലാ സമിതി കുന്ദമംഗലത്ത് സംഘടിപ്പിച്ച വനിതാ സംഗമം അഭിപ്രായപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല പ്രസിഡന്റ് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഫാറൂഖി, മുഹമ്മദലി കൊളത്തറ, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഷമീന, എം.അബ്ദുല്‍ റശീദ്, ഇയ്യക്കാട്, അബൂബക്കര്‍ പുത്തൂര്‍, സുബൈര്‍ കോണിക്കല്‍, സമീറ തിരുത്തിയാട്, റുഖിയ പാലത്ത്, നജ്മപുത്തൂര്‍, സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം പ്രസംഗിച്ചു.