റബ്‌കോ ട്രേഡ് ഫെയര്‍ 2023′ സംഘാടക സമിതി രൂപീകരിച്ചു

Kozhikode

കോഴിക്കോട്: റബ്‌കോ ഉത്പ്പന്നങ്ങളുടെ മെഗാ എക്‌സിബിഷനും വിപണനമേളയും ഡിസമ്പര്‍ 17 മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്‌റ്റേഡിയം കോംമ്പൗണ്ടില്‍ ആരംഭിക്കും. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ്, സുനില്‍കുമാര്‍, റബ്‌കോ മനേജിംഗ് ഡയരക്ടര്‍ പി.വി.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. റബ്‌കോ ഡയരക്ടര്‍ ടി.വി.നിര്‍മ്മലന്‍ സ്വാഗതവും ഡയക്ടര്‍ എം. പ്രസന്ന നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചേയര്‍പേഴ്‌സണായി മേയര്‍ ഡോ. ബീന ഫിലിപ്പിനേയും ജനറല്‍ കണ്‍വീറായി ടി.വി.നിര്‍മ്മലനേയും തെരഞ്ഞെടുത്തു.