പാലത്ത്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും മുസ്‌ലിം ലീഗ് പാലത്ത് ശാഖ കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. പാലത്ത് ബസാറിൽ നടന്ന പ്രതിഷേധ സമരത്തിൽ വി.എം. മുഹമ്മദ് മാസ്റ്റർ, ശരീഫ് കുന്നത്ത്, എം.കെ.സി. അബ്ദുൽ ബഷീർ, സി.പി. നൗഷീർ, വി.എം. മുഷീർ, സി.വി. അഹമ്മദ് മാസ്റ്റർ, അഫ്സൽ പാലത്ത്, അബ്ബാസ് പള്ളിപ്പൊയിൽ, എന്നിവർ നേതൃത്വം വഹിച്ചു.
