വ്ലോഗർമാരെയും യൂട്യൂബ്മാരെയും നിയന്ത്രിക്കാൻ നടപടിയെടുക്കണം: ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ്‌ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് ബീന

Thrissur

തൃശ്ശൂർ : സോഷ്യൽ മീഡിയ മാധ്യമത്തിൽ ആർക്കും ആരെയും എന്തും പറയാം എന്നുള്ള ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിലുള്ളത് എന്നും, ഇത്തരക്കാരെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തേറാട്ടിൽ കോൺഗ്രസ് മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി. ബീന വാർത്താ കുറിപ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകരെയും, സിനിമ, മറ്റു മേഖലയിൽ പ്രവർത്തിക്കുന്നവരെയും, മാത്രമല്ല സ്ത്രീ സമൂഹത്തെയും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കുന്നതിനുള്ള ലൈസൻസ് ആയിട്ടാണ് ഇവർ ഇതിനെ കാണുന്നത് എന്ന് അടുത്തിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നു എന്ന് അവർ പറഞ്ഞു.

ഇത്തരക്കാരെ ഇങ്ങനെ തുറന്ന് വിടുന്നത് പൊതുസമൂഹത്തിന് ആപത്തായി മാറിയിരിക്കുന്നു എന്നും, നിയന്ത്രിച്ചില്ലെങ്കിൽ കടുത്ത സമരങ്ങളിലേക്ക് നിങ്ങാൻ ഉള്ള സാഹചര്യം സൃഷ്ടിക്കല്ലേ എന്നും അവർ കൂട്ടി ചേർത്തു .