സഹായത്തിനായി വിളിച്ച വനിത നേതാവിന് എന്‍ സി പി നേതാവിന്‍റെ അധിക്ഷേപം, ഫോണ്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

Thrissur

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് സഹായം തേടി വിളിച്ച വനിതാ നേതാവിനു നേരെ അധിക്ഷേപവുമായി എന്‍ സി പി നേതാവ് വി ജി രവീന്ദ്രന്‍. സഹായത്തിനായി കണ്ട അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്നാണ് വി ജി രവീന്ദ്രന്‍ പറഞ്ഞത്. എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തന്നെ നേരിട്ട് വിളിക്കാന്‍ അവള്‍ക്കെങ്ങനെ ധൈര്യം വന്നെന്നും സഹായം ചോദിച്ച് ജില്ലാ നേതാക്കള്‍ മാത്രം വിളിച്ചാല്‍ മതിയെന്നും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കൂടിയായ രവീന്ദ്രന്‍ ആക്രോശിക്കുന്ന ഫോണ്‍ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

കൊല്ലം ജില്ലയിലെ ഒരു മണ്ഡലം പ്രസിഡന്റിനു വേണ്ടി കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് രവീന്ദ്രന്‍ ഇങ്ങനെ സംസാരിച്ചത്. ‘മണ്ഡലം പ്രസിഡന്റ് എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചിരുന്നു. സഹായം ചോദിച്ച്, ജില്ലാ സംസ്ഥാന നേതാക്കള്‍ മാത്രമേ എന്നെ വിളിക്കാന്‍ പാടുള്ളൂ. മണ്ഡലം പ്രസിഡന്റിന് ഇത്ര തന്റേടമായിട്ട് വിളിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായത്. എവിടെന്ന് നമ്പര്‍ കിട്ടി, ആരോട് നമ്പര്‍ ചോദിച്ചു. കണ്ട അണ്ടനും അടകോടനും മറ്റും വിളിക്കുമ്പോള്‍ കേറ്റിവിടാന്‍ ഇരിക്കുന്നവനല്ല ഞാന്‍’ എന്നാണ് വൈറല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.