താനൂരില്‍ തോണി മറിഞ്ഞ് 19കാരന്‍ മരിച്ചു

Malappuram

താനൂര്‍: തൂവല്‍ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. കോട്ടില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്‌വാന്‍ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

മത്സ്യതൊഴിലാളികളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താനൂര്‍ സി.എച്ച്.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.