കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി വിവിധ മാപ്പിളകലാ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരുവര്‍ഷത്തെ ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട്, അറബന മുട്ട്, ദഫ് മുട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.
ഞായറാഴ്ചകളില്‍ അക്കാദമിയില്‍ വെച്ചാണ് ക്ലാസുകള്‍ നടക്കുക. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 1ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അക്കാദമിയില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ(ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്) പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിന്‍: 673638. ഓഫീസ് : 04832711432, ഫോണ്‍ മൊബൈല്‍ : 7902711432.