കത്തെഴുത്ത് മത്സരം

Wayanad

പെരിക്കല്ലൂർ: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. “പ്രിയപ്പെട്ട അമ്മയ്ക്ക് ” എന്ന വിഷയത്തിലാണ് കത്ത് അയക്കേണ്ടത്.

ഒക്ടോബർ 4 ന് മുമ്പായി ഷാൻ്റി ഇ. കെ, കൺവീനർ, സാഹിത്യവേദി , ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരിക്കല്ലൂർ. തപാൽ, വയനാട് – 673579 എന്ന വിലാസത്തിൽ കത്തയക്കണം. മികച്ച കത്തിനുള്ള പുരസ്കാരം ദേശീയ തപാൽ ദിനമായ ഒക്ടോബർ ഒൻപതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നതാണ്. ഫോൺ: 9946396291