തിരുവനന്തപുരം: സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോര്‍ച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് . വനിതാ സംവിധായിക എന്ന അഭിസംബോധന ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് സംവിധായികയായതെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്‍ കോണ്‍വര്‍സേഷനില്‍ അവര്‍ പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലെ സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്താന്‍ ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ ഉപകരിക്കുന്നതായും മേളയിലെ രാജ്യാന്തര മത്സരവിഭാഗം ജൂറിയംഗം കൂടിയായ റിത പറഞ്ഞു. സരസ്വതി നടരാജന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായി.